നിയന്ത്രിക്കാം നമുക്കീ വിഷം തിന്നൽ
______________________________________
നാം കേരളീയർ ഒരു ഉപഭോക്തൃ സംസ്ഥാന ജീവികൾ തന്നെ. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന അരിയും പച്ചക്കറികളും മാംസവും കൂടാതെ നമുക്ക് ഭക്ഷണമൊരുക്കാൻ ആവില്ല എന്നത് ഒരു സത്യം തന്നെ. പുതിയ 'ഹൈ ബ്രീഡ്' 'ഹൈ ടെക്' സംവിധാനങ്ങളിലൂടെ എന്തും എത്രയും വേഗത്തിൽ എത്രയും കൂടുതൽ ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഈ പ്രവണത ഭക്ഷ്യോത്പന്ന മേഖലയിലും കുറവല്ല. അതുകൊണ്ടു തന്നെ ലാഭം മാത്രം മുന്നിൽ കാണുന്ന ഉത്പാദകർ മാരകമായ കീടനാശിനികളും അതി തീവ്രമായ രാസവളങ്ങളും കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നു.
നാം സാധാരണക്കാർ വിചാരിച്ചാൽ നമ്മെ മാറാരോഗികളും നിത്യ രോഗികളും അംഗവൈകല്യമുള്ളവരും ആക്കിത്തീർക്കുന്ന ഇവർക്ക് മൂക്കുകയർ ഇടാൻ സാധ്യമല്ല എന്നതും സത്യം തന്നെ. പക്ഷെ നാം ദിനേന അകത്താക്കുന്ന മാരക വിഷങ്ങളുടെ അളവ് കുറക്കാൻ എങ്കിലും നമുക്കൊന്ന് വിചാരിച്ചുകൂടെ ?
നമ്മുടെ കുടുംബാംഗങ്ങൾ ഒരുമിച്ച് അല്പം സമയം ചിലവഴിച്ചാൽ നമ്മുടെ മനസ്സിന് നല്ല ആയാസവും ശരീരത്തിന് ആരോഗ്യവും വിഷ ഭോജനത്തിന് കുറവും വരുത്താൻ പറ്റുന്ന ഒരു നല്ല മാർഗ്ഗമാണ് ഓരോ വീട്ടിലും അടുക്കള തോട്ടങ്ങൾ ഉണ്ടാക്കുക എന്നത്. നമുക്ക് ആവശ്യമുള്ള പച്ചക്കറികളിൽ ഒട്ടു മിക്കവയും നമ്മുടെ വീടിന് പരിസരങ്ങളിൽ നമുക്ക് തന്നെ കൃഷി ചെയ്തുണ്ടാക്കാം. മുറ്റം കോൺക്രീറ്റ് ചെയവർക്കും ബ്രിക്സ് പതിപ്പിച്ചവർക്കും ഒട്ടുംതന്നേ മുറ്റം ഇല്ലാത്തവർക്കുമെല്ലാം ഇതിൽ പങ്കാളികളാവാം. ചെയ്തു തുടങ്ങിയാൽ ഒരാവേശമായി മാറുന്ന ഒരു ശീലത്തിലേക്ക്, നമ്മുടെയും നമ്മുടെ മക്കളുടെയും, പിന്ഗാമികളുടെയും ഒരു വലിയ നന്മയിലേക്ക് ഏവർക്കും സ്വാഗതം.
പിന്നെ ഒരു കാര്യം, രാസവളങളും രാസ കീട നാശിനികളും നമുക്ക് വേണ്ട. തീർത്തും ജൈവ രീതിയിൽ ഒരതിജീവനം. വേണ്ടുന്ന എല്ലാ നിർദ്ദേശങ്ങളും സഹായങ്ങളുമായി ഒരുപാട് പേരുണ്ട് കൂടെ.
സസ്നേഹം
അബ്ദുൽ അഷ്റഫ് പാറതൊടിക